Tuesday, July 29, 2014

അയാളും അവളും




ഇന്ന് ഞാനെന്റെ പഴയ മിത്രത്തെ കണ്ടു.
അയാൾക്ക് ജീവനുണ്ടായുരുന്നോ ?
ഉവ്വ്,
അയാൾ  ശ്വസിക്കുന്നുന്നുണ്ടായുരുന്നു.
ഹൃദയമിടിപ്പും എനിക്ക് കേൾക്കാമായിരുന്നു.

ഒരിരുട്ടുമുറിയുടെ അങ്ങേ തലയ്ക്കൽ
ജനലഴികളോട് ചേർന്നു കിടക്കുന്ന
കട്ടിലിന്റെ ഒരറ്റത്ത്
അയാൾ കിടക്കുന്നുണ്ടായിരുന്നു.

കയ്യിൽ കരുതിയ പഴസഞ്ചി
കട്ടിലിന്റെ താഴേക്ക് പതുക്കെ വെച്ചു.
അയാളുടെ നെറുകെയിൽ  മെല്ലെ തലോടി.
"നീയ്യാരാ ...എടുക്കെടാ കയ്യ്
നിന്നെയെനിക്കറിയില്ല "
അയാൾ എന്തൊക്കെയോ ഉറക്കെയുറക്കെ
പറഞ്ഞു കൊണ്ടേയിരുന്നു .

"പതിനഞ്ച് കൊല്ലായില്ലേ
ഇപ്പൊ ഇങ്ങനാണ് ..
എല്ലാത്തിനോടും എപ്പോളും ദേഷ്യം "
നെറുകെയിലെ വിയർപ്പ്
സാരിത്തലപ്പുകൊണ്ട് പതിയെ തുടച്ച്
അയാളുടെ സഹധർമിണി ജനാലയുടെ
മറവിൽ നിന്ന് നീങ്ങി നിന്നു.


മനസ്സു ഇരുപതു വര്ഷം പിന്നിലേക്ക് മടങ്ങുന്നു.
ഇഷ്ടപെട്ട പെണ്ണിനെ താലി ചാർത്തി
വീട്ടിലേക്ക് മടങ്ങവേ, അവൻ പറഞ്ഞു
ഇനിയാണ് ജീവിക്കാൻ പോകുന്നതെന്നു .

വല്ലപ്പോളും ബോംബയിൽ
നിന്നെത്തുമ്പോൾ അവൻ കൂടെ കൂട്ടുന്ന
സമയവും റേഡിയോയും ചേർന്ന
തകരപെട്ടി കണ്ടു നാട്ടുക്കാരും പറഞ്ഞു
അവരാണ് ജിവിതം ജീവിക്കുന്നതെന്ന്.
അവന്റെ ഭാര്യ അതൊക്കെ കേട്ടു
അവനോടു കൂടുതൽ  ചേർന്ന് നിന്നു.

അഞ്ചു വര്ഷത്തിന്റെ അവസാനത്തിൽ
അവന്റെ തലച്ചോറിനു മാത്രമല്ലായിരുന്നു
ട്യുമർ പിടിപെട്ടത് ,
സന്തോഷങ്ങൾക്ക്  കൂടെയായിരുന്നു.
അവനു ഓർമയും ചലനവും നിലച്ചപ്പോൾ
 അവനു കൂട്ടായി അവൾ നിന്നു.
അവന്റെ സ്വപ്‌നങ്ങൾ,
 അവന്റെ ഉത്തരവാദിത്തങ്ങൾ
 അവൾ തന്നിൽ തുന്നിച്ചേർക്കുകയായിരുന്നു
അവള്ക്കിനിയും ജീവിതമുണ്ടെന്നു  വ്യകുലപെട്ടവരോടു
ജീവിക്കുക തന്നെയാണു താൻ ചെയ്യുന്നതെന്നവൾ
ചിരിച്ചുകൊണ്ട് പറഞ്ഞു .


ഇന്നു
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി
പതിനഞ്ച് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.
എന്റെ നോട്ടത്തിന്റെ അർഥം മനസിലാക്കിയിട്ടാവണം
അവൾ ചിരിച്ചു .
"എന്നെ മാത്രമിപ്പോളും തിരിച്ചറിയാം
ദേഷ്യപെടാനാണെങ്കിലും എന്റെ പേര് മാത്രമിപ്പോളും വിളിക്കും
അതന്ന്യല്ലെ സ്നേഹം "

                                                     

Saturday, July 26, 2014

കനലും പുകയും



കനലിൽ ഏരിയുന്ന മനസ്സിന്റെ പിടച്ചിൽ.
തീ അണഞ്ഞിട്ടും
പുക മാറിയിട്ടും
കെടാത്ത സ്വപ്നങ്ങളുടെ നീറ്റൽ.

മഴവെള്ളം ഒലിച്ചെറങ്ങിയിട്ടും ,
തണുപ്പൻ കാറ്റു വന്നു പൊതിഞ്ഞിട്ടും
അതവിടെ നീറിക്കൊണ്ടേയിരിക്കുന്നിന്നും. 

Thursday, July 24, 2014

മഴ




മഴയെ എന്നുമെനിക്ക് ഇഷ്ടമായിരുന്നു .
ആകാശത്തിന്റെ ചിരിയാണു മഴയെന്നു,
മുത്തശ്ശി പറഞ്ഞുത്തന്നതു  മുതലേ

മണ്ണിനു പുതുമണം നല്കി
പെയ്തിറങ്ങിയിരുന്ന മഴയെ
പ്രണയിച്ചിരുന്നു ഞാനെന്നും.

ഒരു കുഞ്ഞുകുട്ടിയുടെ മനസ്സോടെ
 നോക്കി നിന്നിരുന്നു എന്നും  മഴയെ ഞാൻ.

മഴയത്ത് മക്കളെ കൊക്കിലേറ്റി ,
കൂട് തേടി പറക്കുന്ന  കിളികളും

ഒരു കുടയുടെ മറവിൽ,
 മഴയെ അകറ്റുന്ന മനുഷ്യരും

അടുത്ത് നില്ക്കുന്നവനെ ശ്രദ്ധിക്കാതെ,
ഇരമ്പി പായുന്ന വാഹനങ്ങളും

എന്നും എനിക്കു കൗതുകമായിരുന്നു .

മഴത്തുള്ളികളെ  ചേർത്തുപിടിച്ച്
അവയുടെ സംഗീതമെന്നും
ഹൃദയത്തോട് ചേർത്തിരുന്നു  ഞാൻ ..

സ്വപ്നങ്ങളെ നിറച്ച്‌
പെയ്തൊഴിയുന്നു മെല്ലെ
മഴ വീണ്ടും ജനാലക്കരികിൽ  ..

Tuesday, July 22, 2014

ഒരു ഇഷ്ടത്തിന്റെ കഥ



എന്നും ഞാൻ നിനക്കൊരു സുഹൃത്തായിരുന്നു
നിന്റെ കരച്ചിലുകളിൽ നിന്റെയൊപ്പം മനസ്സ് വിഷമിപ്പിച്ച ,
നിന്റെ ചിരികളിൽ മനസറിഞ്ഞു സന്തോഷിച്ച
നിന്റെ അലച്ചിലുകളിൽ നിന്നെക്കാളേറെ അലഞ്ഞ ,
നിന്റെ മാത്രം സന്തതസഹചാരി.

ഇന്നലകളിൽ
നിന്നിൽ  ഞാൻ തിരഞ്ഞത്
എന്നെ തന്നെയായിരുന്നു .
ആർക്കോ വേണ്ടി നീ നിന്റെ സ്വപ്‌നങ്ങൾ ബലി നൽകിയപ്പോൾ
എനിക്ക് നഷ്ടപെട്ടത്
എന്നെയും, നിന്നെയുമായിരുന്നു .

 ഇന്ന്
എന്തിനാണ് നീ എന്നെ തിരയുന്നത് ?
കാലത്തിന്റെ വേഷപകർച്ചകളിൽ
ഞാനും മാറിയിരിക്കുന്നു .

എന്നിട്ടും
ഞാൻ  നടക്കുന്ന വഴി
നിനക്ക് പറഞ്ഞു തന്നത്‌  ,
എന്റെ  പിറകെ വരുവാനല്ല.
വഴിമാറി നടക്കുവാനാണ്.

ഞാൻ കണ്ടിരുന്ന  സ്വപ്‌നങ്ങൾ
നിനക്ക് മുന്നിൽ തുറന്നു പറഞ്ഞത്,
അവയിൽ നീ നിന്നെ തിരയുവാനല്ല  .

എന്റെ മൗനം
നിനക്കൊപ്പം ഇനിയൊരിക്കലും
നടക്കാൻ പറ്റില്ലെന്ന  മനസിന്റെ ഏറ്റുപറച്ചിലാണ്.

Monday, July 21, 2014

കൂട്ട്


ഇരുട്ടിന്റെ വിജനവഴിയിൽ
ഞാൻ മെല്ലെ  നടന്നു.
ചീവിടുകളുടെ തിരക്ക് പിടിച്ചുള്ള സംസാരവും
താഴെയനങ്ങുന്ന കരിയിലകളുടെ മർമരവും
എന്നെ അലോസരപെടുത്തു ന്നുണ്ടായുരുന്നില്ല .

ദിശാബോധമില്ലാത്ത കാറ്റ്
എന്റെ കൂടെ നടന്നു ദിശ തേടുന്നുണ്ടായിരുന്നു .
കൂടെ പോരുന്നവന്റെ പ്രത്യാശ,
എന്നിലെ ലക്ഷ്യങ്ങൾ തിരഞ്ഞു പിടിച്ചുകൊണ്ടിരുന്നു . 

Sunday, July 20, 2014

യാത്ര

ഞാനുമൊരു യാത്രക്കാരനാണ്
സ്വപ്നങ്ങളെ തി രഞ്ഞ്
ദിക്കറിയാതെ യാത്ര തി രിച്ചവൻ

കല്ലിനോടും കാടിനോടും
സംവദിച്ച് ദൂരം നിശ്ചയിച്ചവൻ
മഴവില്ലിനെ മോഹിക്കാതെ
മഴയത്തെ തുമ്പിക്കൂട്ടത്തെ ഇഷ്ടപ്പെട്ടവൻ

പ്രതീക്ഷയുടെ നനവിനെ
നാളെയുടെ സ്വപ്നങ്ങളാക്കി
യാത്ര തുടരുന്നു.
സായാഹ്നത്തിന്റെ ചുകപ്പ്
പുലരിയുടെ  തെളിച്ചത്തിനു വഴിമാറുന്നതും കാത്ത് .. 

Saturday, July 19, 2014

പാവക്കുട്ടി



ഒരു കുട്ടിയുടെ കരച്ചിൽ ഞാൻ കേട്ടു .
വഴിയരികിലെ കച്ചവടക്കാരന്റെ 
മടിത്തട്ടിലെ പാവകുട്ടിയുടെ കണ്ണുകളിൽ 
നിസ്സഹായത നിഴലിച്ചിരുന്നു.

തന്നെ മോഹിച്ച കുട്ടിയെ,
തി രഞ്ഞു പിടിക്കാനകതത്തിന്റെ  അരിശം 
ആരോ ഞെക്കിയപ്പോൾ 
അവൾ കരഞ്ഞു തീർത്തു .

കച്ചവടക്കാരാൻ നന്നായി വില പറയുന്നുണ്ട് 
ഒക്കത്ത്ഏറ്റിയ പിള്ളേരുമായി ഒരുപറ്റം  അമ്മമ്മാർ 
ചുറ്റിലും നിന്നയാളെ പരീക്ഷിക്കുന്നു.

ഞാൻ മെല്ലെ അവിടേക്ക് ചെന്നു 
കരഞ്ഞ പാവക്കുട്ടിയെ  എടുത്തുപിടിച്ചു 
പോക്കെറ്റിലെ  ഗാന്ധിയെ  അയാള്ക്ക് നല്കി .

പാവക്കുട്ടിയുടെ കണ്ണുകൾ  കലങ്ങിയിട്ടില്ല 
  ഞാനതിനെയും പിടിച്ച നടന്നു 
ദൂരെ നിന്ന് കേട്ട കുട്ടിയുടെ കരച്ചിൽ  തേടി ...

മുറിവ്



ബന്ധനങ്ങളുടെ ബന്ധങ്ങളുടെ
കുടുസ്സു മുറികൾക്കുളളിൽ  എന്നും ,
ഞാൻ കടം പറഞ്ഞത്
എന്റെ സ്വപ്നങ്ങളോട്  മാത്രാമായ്ര്‌രു ന്നു

  എന്നിട്ടും  കാലത്തിന്റെ ചോദ്യപുസ്തകത്തിൽ
ഞാൻ ഒറ്റയ്ക്കാവുന്നു .
ചിന്തയുടെ മുറിവ്
മനസ്സിനെ കൊത്തി വലിക്കുന്നു
ഓര്മയുടെ തെളിച്ചം
മറവിയുടെ കണക്കുപുസ്തകത്തിൽ
വീണ്ടും വീണ്ടും വരയുന്നു .